ജോലി തിരക്കും യാത്രയും കണക്കിലെടുക്കുമ്പോള്‍ നരേന്ദ്ര മോദിക്ക് സിനിമ കാണാന്‍ ഒരിക്കലും സമയം കിട്ടില്ല എന്നത് തികച്ചും സ്വാഭാവികം മാത്രമാണ്. ഒരു അഭിമുഖത്തില്‍ മോദി വിശദീകരിച്ചത് പോലെ, ''എനിക്ക് പൊതുവേ സിനിമകളോട് ആഭിമുഖ്യമില്ല. പക്ഷേ യൗവനകാലത്ത്, ചെറുപ്പത്തിന്റേത് മാത്രമായ ഔസുക്യം കൊണ്ട് ഞാന്‍ സിനിമകള്‍ കാണുമായിരുന്നു. എങ്കില്‍ പോലും കേവലം വിനോദത്തിനായി സിനിമ കാണുക എന്റെ സ്വഭാവമല്ലായിരുന്നു. പകരം ജീവിതത്തിനുള്ള പാഠങ്ങള്‍ പറഞ്ഞുതരുന്ന സിനിമകള്‍ തെരഞ്ഞുപിടിച്ചുകാണുക എന്റെ സ്വഭാവമായിരുന്നു. ഞാന്‍ ഓര്‍ക്കുന്നു, ഒരിക്കല്‍, ആര്.കെ. നാരായണ്‍ന്റെ നോവലിനെ ആസ്പദമാക്കിയുള്ള പ്രശസ്തമായ ഗൈഡ് എന്ന ഹിന്ദി ചിത്രം കാണാന്‍ ഞാന്‍ എന്റെ ചില അദ്ധ്യാപകരോടും സുഹൃത്തുകള്‍ക്കുമൊപ്പം പോയി. സിനിമ കണ്ടതിന് ശേഷം എന്റെ സുഹൃത്തുകളുമായി ഞാന്‍ തീഷ്ണമായ ഒരു വാദപ്രതിവാദത്തിലേര്‍പ്പെട്ടു. എന്റെ വാദം എന്തായിരുന്നുവെന്നാല്‍ അന്തിമമായി എല്ലാവരും നയിക്കപ്പെടുന്നത് അവന്റെയോ അവളുടെയുയോ അന്തരാത്മാവിനാലാണ് എന്നതാണ് സിനിമയുടെ മുഖ്യ ആശയം എന്നതായിരുന്നു. പക്ഷേ ഞാന്‍ തീരെ ചെറുപ്പമായിരുന്നതിനാല്‍ എന്റെ സുഹൃത്തുകള്‍ എന്നെ ഗൗരവമായിട്ടെടുത്തില്ല !''. ഗൈഡ് എന്ന ചിത്രം മറ്റൊരു കാരണത്താല്‍, അദ്ദേഹത്തിന്റെ മനസില്‍ പതിഞ്ഞു. വരള്‍ച്ചയുടെ കഠിനമായ യാഥാര്‍ത്ഥ്യത്തിന്റെയും കര്‍ഷകര്‍ക്ക് ജലക്ഷാമം മൂലം നേരിടേണ്ടിവരുന്ന നിസഹായാവസ്ഥയുടെയും ദൃശ്യ ബിംബങ്ങളാണവ. പിന്നീട് തന്റെ ജീവിതത്തില്‍ അദ്ദേഹത്തിന് അവസരം കിട്ടിയപ്പോള്‍ ഗുജറാത്തിലെ തന്റെ ഭരണകാലാവധിക്കിടെ ഗണ്യമായൊരു പങ്ക് ജല സംരക്ഷണ സംവിധാനങ്ങള്‍ പരിപോഷിപ്പിക്കുന്നതിനാണ് അദ്ദേഹം ചെലവിട്ടത്. പ്രധാനമന്ത്രി പദത്തില്‍ എത്തിയപ്പോഴും ദേശീയ തലത്തില്‍ അദ്ദേഹം കൊണ്ടുവന്ന പദ്ധതിയാണത്.
ശ്രീ. മോദി തന്റെ ജോലിയില്‍ മുഴുകവെ, താന്‍ തെരഞ്ഞടുക്കപ്പെട്ട പദവി ആവശ്യപ്പെടുന്ന തരത്തിലുള്ള മുന്തിയ പരിഗണനയും കണക്കിലെടുക്കുമ്പോള്‍ സിനിമ കാണല്‍ എന്ന ആഡബരം അദ്ദേഹത്തിന് നഷ്ടമായി. എങ്കിലും കലാസാംസ്കാരിക ലോകവുമായി അദ്ദേഹം നിരന്തരം ബന്ധപ്പെട്ടിരുന്നു. നമ്മുടെ മൊത്തത്തിലുള്ള സാംസ്കാരിക അവബോധത്തില്‍ നമ്മുടെ കലാകാരന്മാരുടെ സംഭാവനകളെ ആഴത്തില്‍ അംഗീകരിച്ചുകൊണ്ട് ഗുജറാത്തിലെ പട്ടം പറത്തല്‍ ഉത്സവും പോലെയും അടുത്തിടെ ഡല്‍ഹിയില്‍ ഇന്ത്യ ഗേറ്റിന് സമീപം രാജ്പഥിലെ പുല്‍ത്തകിടിയില്‍ സംഘടിപ്പിച്ച ഭാരത് പര്വ്പോലുള്ള ന്യൂതന ആശയങ്ങള്‍ക്ക് ശ്രീ. മോദി തുടക്കമിട്ടു.
മോദിക്ക് പ്രിയപ്പെട്ട ഒരു ഗാനമുണ്ടോ? പൊടുന്നനെയുള്ള പ്രതികരണം 1961 ല്‍ പുറത്തിറങ്ങിയ ജയ് ചിത്തോര്‍ എന്ന ചിത്രത്തിലെ ''ഹോ പവന് വേഗ് സേ ഉഡ്നേവാലേ ഘോഡേ….'' എന്നതായിരിക്കും. ഭരത് വ്യാസിന്റെ പ്രചോദനം നല്കുന്ന വരികള്‍ക്ക് മനസില്‍ പതിയത്തക്കവണ്ണം എസ്.എന്‍. ത്രിപാടി ഈണമിട്ട ഗാനം മോദിയുടെ എക്കാലത്തെയും പ്രിയപ്പെട്ടതാണ് -''തേരേ കന്ധോം പേ ആജ് ഭാര് ഹെ, മേവാട് കാ, കര്‍ണാ പടേഗാ തുജേ സാമ്നാ പഹാഡ് കാ… ഹല്‍ദീഘാട്ടി നഹീം ഹെ കാം കൊയി ഖില്വായി കാ ദേനാ ജവാബ് വഹാം ഷേരോം കെ ദഹാഡ് കാ…''