തന്റെ ടീമിന്റെ കഴിവിന്റെ പരമാവധി കൊണ്ടെത്തിച്ച് അതിനപ്പുറം നേടാന്‍ അവരെ പ്രചോദിപ്പിക്കുന്ന കഠിനജോലി ചെയ്യിക്കുന്ന ആള്‍ (ടാസ്‌ക്ക് മാസ്റ്റര്‍) എന്ന തോന്നല്‍ നരേന്ദ്ര മോദി സൃഷ്ടിച്ചിട്ടുണ്ട്. കൃത്യനിര്‍വ്വഹണത്തില്‍ തന്റെ ടീം പരാജയപ്പെടുമ്പോള്‍ മോദി എപ്പോഴെങ്കിലും സമചിത്തത കൈവെടിഞ്ഞിട്ടുണ്ടോ ? മോദി ഒരു പരുക്കനായ വ്യക്തിയാണോ ?
അത്തരം സാഹചര്യങ്ങളെ മോദി എങ്ങനെ സമീപക്കുന്നു എന്നത് സംബന്ധിച്ച് രസകരമായ ഉള്‍ക്കാഴ്ച നല്‍കുന്ന ഒരു സന്ദര്‍ഭം 2012 ആഗസ്റ്റ് 31 ന് ഉണ്ടായി. ഒരു ഇന്ത്യന്‍ രാഷ്ട്രീയ നേതാവിന്റെ ആദ്യ ഗൂഗിള്‍ ഹാങ്ഔട്ടായിരുന്നു ആ അവസരം. ആഗോള താല്‍പര്യം അത്യധികമായിരുന്നതിനാല്‍ പ്രക്ഷേപണ സമയത്ത് ഗൂഗിള്‍ സെര്‍വ്വറുകള്‍ തകരാറിലാവുകയും യൂട്യൂബിലൂടെയുള്ള തല്‍സമയ പ്രക്ഷേപണം തുടങ്ങാന്‍ 45 മിനിട്ട് വൈകുകയും ചെയ്തു. പ്രക്ഷേപണം അവസാനിച്ച ശേഷം ഗൂഗിള്‍ അന്താരാഷ്ട്ര ടീമിനെ മോദിയുടെ ഓഫീസിലേയ്ക്ക് ഉപചാര സംഭാഷങ്ങള്‍ക്കായി ക്ഷണിച്ചു. അത്തരം സാഹചര്യങ്ങളില്‍ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കള്‍ പ്രതികരിക്കുന്ന വിധത്തെ കുറിച്ചും പരിപൂര്‍ണതയ്ക്ക് കീര്‍ത്തികേട്ട വ്യക്തിയാണ് മോദിയെന്നതിനെ കുറിച്ചും ധാരണയുള്ള അവര്‍ ഭയന്നത് വാക്കുകള്‍കൊണ്ടുള്ള ഒരു പ്രഹരമായിരുന്നു. എന്നാല്‍ അവരെയാകെ അത്ഭുതപ്പെടുത്തി കൊണ്ട് ഭാവി പദ്ധതികളെ കുറിച്ചും ഭാവിയില്‍ ഇത്തരം സാഹചര്യങ്ങള്‍ ആവര്‍ത്തിക്കുന്നത് ഒഴിവാക്കാന്‍ ആവശ്യമായ സാങ്കേതിക നവീകരണത്തെ കുറിച്ചും പുഞ്ചിരിച്ച് കൊണ്ട് ചര്‍ച്ച ചെയ്ത മോദിയെയാണ് കാണാന്‍ കഴിഞ്ഞത്.
ഇത് ഒറ്റപ്പെട്ട ഉപാഖ്യാനമല്ല. ഏറ്റവും ക്ലേശകരമായ സാഹചര്യങ്ങള്‍പോലും സമചിത്തത കൈവിടാത്ത മോദിയുടെ സ്വഭാവത്തിന്റെ സവിശേഷതയാണിത്. അദ്ദേഹവുമായി ഇടപ്പെട്ടിട്ടുള്ളവരെല്ലാം ഇത് പിന്‍തുണച്ചിട്ടുമുണ്ട്. അദ്ദേഹം ഒരിക്കലും ഒരു പരിക്കനായ വ്യക്തിയല്ല. എപ്പോഴെങ്കിലും ഒരു വ്യക്തിയോ ടീമോ നിര്‍വ്വഹണത്തില്‍ പരാജയപ്പെട്ടാല്‍ ആ അനുഭവത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട്‌കൊണ്ട് വിശദമായ പദ്ധതി തയ്യാറാക്കി അടുത്ത പ്രാവശ്യം മുതല്‍ അത് നടപ്പിലാക്കാന്‍ അദ്ദേഹം ഉപദേശിക്കും. പഠിക്കാനുള്ള മനോഭാവം നിങ്ങള്‍ക്കൊപ്പം ഉള്ളടത്തോളം കാലം മോദി നിങ്ങളുടെ പക്ഷത്തായിരിക്കും.