ദൗര്‍ഭാഗ്യകരമായ ഒരു വിമാനഅപകടത്തില്‍ അന്തരിച്ച മാധവ്റാവു സിന്ധ്യയൊടൊപ്പം കൊല്ലപ്പെട്ട പത്രപ്രവര്‍ത്തകരില്‍ ഒരാളായ മുതിര്‍ന്ന ക്യാമറമാന്‍ ഗോപാല്‍ ബിഷ്ത്തിന്‍റെ ശവസംസ്ക്കാര ചടങ്ങില്‍ പങ്കെടുക്കുകവേയാണ് ശ്രീ. നരേന്ദ്ര മോദിക്ക് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ശ്രീ. അടല്‍ ബിഹാരി വാജ്പേയിയുടെ ടെലഫോണ്‍ വിളി ലഭിച്ചത്.
''താങ്കള്‍ എവിടെയാണ്'' അടല്‍ജി ചേദിച്ചു
ശ്രീ. മോദി മറുപടി നല്‍കി ഞാന്‍ ഒരു ശവസംസ്ക്കാര ചടങ്ങിലാണ്. ''ഓഹ് ! താങ്കള്‍ ഒരു ശവസംസ്ക്കാര ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ എനിക്ക് തീര്‍ച്ചയായും സംസാരിക്കാനാവില്ല. പക്ഷേ അന്ന് വൈകുന്നേരം ശ്രീ. മോദിയെ അദ്ദേഹത്തിന്‍റെ വീട്ടിലേയ്ക്ക് വിളിപ്പിച്ചു.
ശ്രീ. മോദി അടല്‍ജിയെ കണ്ടപ്പോള്‍ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു, ''ഡല്‍ഹി താങ്കളെ തടിപ്പിച്ചിരിക്കുന്നു ! താങ്കള്‍ ഗുജറാത്തിലെയ്ക്ക് തിരിച്ച് പോകണം!''
ഈ തീരുമാനത്തില്‍ അത്ഭുതംപൂണ്ട ശ്രീ. മോദിക്ക് സന്ദേശം കൃത്യമായും മനസിലായി. ഒരിക്കല്‍പോലും എം.എല്‍.എ. ആയി സേവനം അനുഷ്ഠിച്ചിട്ടില്ലെന്നിരിക്കെ പാര്‍ട്ടി വലിയ ഒരു ചുമതലയാണ് തന്നെ ഏല്‍പ്പിക്കുന്നത് പക്ഷേ ഇന്ത്യന്‍ പ്രധാനമന്ത്രി തന്നെ നിര്‍ബന്ധിക്കുമ്പോള്‍ ആര്‍ക്കാണ് കഴിയില്ല എന്ന് പറയാനാവുക.
സ്വന്തം വാക്കുകളില്‍ ശ്രീ. മോദി അനുസ്മരിക്കുന്നു, ''വര്‍ഷങ്ങളായി ഞാന്‍ ഗുജറാത്തില്‍ പോയിട്ട് എന്‍റെ പാര്‍ട്ടി സഹപ്രവര്‍ത്തകരെ വിളിച്ചിട്ട് അവരോട് പറഞ്ഞു - നിങ്ങള്‍ എന്നെ വിളിക്കുകയാണ് പക്ഷേ ഞാന്‍ എവിടെ പോകും എനിക്കവിടെ ഒരു വീടില്ല. കുറച്ചു നാളായി ഞാന്‍ ഗുജറാത്തില്‍ പോയിട്ട്. സര്‍ക്ക്യൂട്ട് ഹൌസില്‍ ഒരു മുറി ബുക്ക് ചെയ്യാമെന്ന് അവര്‍ എന്നോട് പറഞ്ഞു. പക്ഷേ ഒരു എം.എല്‍.എ, അല്ലാത്തതിനാല്‍ മുഴുവന്‍ തുകയും ഞാന്‍ തന്നെ അടയ്ക്കുമെന്ന് ഞാന്‍ നിര്‍ബന്ധം പിടിച്ചു.''
ഗുജറാത്ത് മുഖ്യമന്ത്രി എന്ന നിലയില്‍ ശ്രീ. മോദിയുടെ അധികാരകാലം തുടങ്ങിയത് അങ്ങനെയാണ്. സംസ്ഥാനത്തെ ഏറ്റവും ദീര്‍ഘകാലം സേവനമനുഷ്ഠിച്ച മുഖ്യമന്ത്രിയായി മാറിയ അദ്ദേഹം 4 തവണ സത്യപ്രതിജ്ഞ ചെയ്ത് റെക്കോഡുമിട്ടു.