റിസർവ് ബാങ്ക്പോലുള്ള സ്ഥാപനങ്ങളുടെ പവിത്രത നിലനിർത്തണം എന്ന്  രാജ്യസഭയിൽ സംസാരിക്കുകയായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. “എന്നെയോ എന്റെ പാർട്ടിയെയോ ആക്രമിക്കുക എന്നത് സ്വാഭാവികമാണ് പക്ഷെ  ആർബിഐ പോലുള്ള സ്ഥാപനങ്ങളെ  കക്ഷിരാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കരുത്. അവയുടെ മൂല്യങ്ങൾ സംരക്ഷിക്കണം.” എന്നും ശ്രീ മോദി അഭിപ്രായപ്പെട്ടു. നമ്മുടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിൽ ആർബിഐ പ്രധാന  പങ്കുവഹിച്ചിട്ടുണ്ടെന്നും നമ്മളും അതിനുവേണ്ടി ഗുണകരമായി പ്രവർത്തിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

റിസർവ് ബാങ്ക്  പോലുള്ള സ്ഥാപനങ്ങളെ  കൂടുതൽ ശക്തിപ്പെടുത്തുവാൻ എൻഡിഎ സർക്കാർ നടപടികളെടുത്തിട്ടുണ്ടെന്നും ശ്രീ മോദി  കൂട്ടിച്ചേർത്തു. “ഞങ്ങൾ ആർബിഐ നിയമം ഭേദഗതി വരുത്തുകയും  ഒരു ധനനയകമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. ഇത് കുറേക്കാലമായി മുടങ്ങിക്കിടന്ന കാര്യമായിരുന്നു. ഞങ്ങളുടെ സർക്കാർ അത് ചെയ്തു. ഈ കമ്മിറ്റിയിലെ  ഒരംഗം പോലും കേന്ദ്ര സർക്കാരിൽനിന്നല്ല."