രാജ്യത്ത് കറന്‍സിരഹിത ഇടപാടുകള്‍ വര്‍ദ്ധിപ്പിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തെത്തുടര്‍ന്ന്, പ്രധാനമന്ത്രിയുടെ ഓഫീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഇന്ന് സവിശേഷ നടപടികള്‍ക്ക് തുടക്കമിട്ടു.
പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീ. നൃപേന്ദ്ര മിശ്ര, അഡീഷണല്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി ശ്രീ. പി കെ മിശ്ര എന്നിവര്‍ ചേര്‍ന്ന് ന്യൂഡല്‍ഹിയിലെ 7, ലോക് കല്യാണ്‍ മാര്‍ഗിലുള്ള പ്രധാനമന്ത്രിയുടെ ഓഫീസിലെ ജീവനക്കാര്‍ക്കായി മൊബൈല്‍ ബാങ്കിങ്ങ്, മൊബൈല്‍ ആപ്ലിക്കേഷനുകളായ യുപിഐ (യുണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ്), ഇ വാലറ്റ്‌സ് തുടങ്ങിയവയില്‍ക്കൂടിയുള്ള ദൈനംദിന ഇടപാടുകള്‍ എന്നിവ സംബന്ധിച്ച പരിശീലനത്തിനായി ശില്‍പശാല നടത്തി.
ഉദ്യോഗസ്ഥര്‍ സ്റ്റാഫംഗങ്ങള്‍ക്ക് കറന്‍സി രഹിത ഇടപാടുകള്‍ പ്രദര്‍ശിപ്പിക്കുകയും, ബന്ധപ്പെട്ട മൊബൈല്‍ ആപ്പുകള്‍ ഫോണുകളില്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ സഹായിക്കുകയും ചെയ്തു.
ആവേശപരമായ പങ്കാളിത്തത്തിന് ശില്‍പശാല സാക്ഷ്യം വഹിച്ചു. സ്മാര്‍ട്ട് ബാങ്കിങ്ങിനും ഇടപാടുകള്‍ക്കും പങ്കെടുത്തവര്‍ ഔത്സുക്യം കാണിച്ചു. എസ്ബിഐ, മൈ ഗവ് എന്നിവിടങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും തദവസരത്തില്‍ സന്നിഹിതരായിരുന്നു.