പട്‌നയിലെ ഐതിസാഹികമായ ഗാന്ധിമൈതാനത്തില്‍, ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായിരുന്ന ശ്രീ. നരേന്ദ്ര മോദി, റാലിയില്‍പങ്കെടുക്കാനെത്തുന്നതിന് അല്‍പം മുമ്പു നിര്‍ഭാഗ്യകരവും ദാരുണവുമായ ബോംബ് സ്‌ഫോടനം നടന്നില്ലായിരുന്നുവെങ്കില്‍മറ്റേതൊരു ഞായറാഴ്ചയും പോലെ 2013 ഒക്ടോബര്‍27 കടന്നു പോയേനെ.

സമ്മേളന നഗരിയിലേക്ക് ആവേശപൂര്‍വം ജനക്കൂട്ടമെത്തുമ്പോഴാണ് സമ്മേളന നഗരിയില്‍ബോംബുകള്‍ഒന്നൊന്നായി പൊട്ടിയത്.

പട്‌നയിലെത്തിയ ശ്രീ. നരേന്ദ്ര മോദിക്കു മുന്നില്‍രണ്ടു വഴികളാണ് ഉണ്ടായിരുന്നത്- റാലിയില്‍സംബന്ധിക്കാതെ ഗുജറാത്തിലേക്കു മടങ്ങുക (അങ്ങനെ വലിയ ചടങ്ങിനെത്തിയവരുടെ ഭയം വര്‍ധിപ്പിക്കുക) അല്ലെങ്കില്‍റാലിയില്‍പങ്കെടുത്തു പ്രസംഗിക്കുക.

ശ്രീ. മോദി റാലിയെ അഭിസംബോധന ചെയ്തു എന്നു മാത്രമല്ല, ഹിന്ദുക്കളോടും മുസ്ലീംകളോടും യോജിക്കാനും പരസ്പരം പോരാടുന്നതിനു പകരം ദാരിദ്ര്യത്തിനെതിരെ പോരാടാന്‍അഭ്യര്‍ഥിക്കുകയും ചെയ്തു. മറ്റുള്ളവര്‍ക്കു ബുദ്ധിമുട്ടുണ്ടാകാത്തവിധം സമാധാനപൂര്‍വം പിരിഞ്ഞുപോകണമെന്നു തടിച്ചുകൂടിയവരോട് അദ്ദേഹം ഒന്നിലേറെ തവണ ആവശ്യപ്പെട്ടു.

പിന്നീടറിഞ്ഞൂ, ശ്രീ. മോദി പ്രസംഗിച്ച സ്റ്റേജിനു കീഴെ ഒരു ബോംബുണ്ടായിരുന്നു എന്ന്.

റാലി കഴിഞ്ഞ് ആഴ്ചകള്‍ക്കു ശേഷം ശ്രീ. മോദി പറഞ്ഞു: 'ഒരു റാലി നടക്കുന്ന സ്ഥലത്ത് ഒരു മൃഗം സ്വതന്ത്രമായി ഓടുന്നു എന്നു കേട്ടാല്‍പോലും വല്ലാത്ത ആശയക്കുഴപ്പമുണ്ടാകുമെന്ന് സംഘടനാ പ്രവര്‍ത്തന പരിചയം കൊണ്ട് ഞാന്‍മനസ്സിലാക്കിയിട്ടുണ്ട്. എന്നിരിക്കെ, സമ്മേളന വേദിയില്‍ബോംബുണ്ടെന്ന് ആരെങ്കിലും വിളിച്ചുപറയുകയോ ആ റാലിയില്‍നിന്നു ഞാന്‍വിട്ടുനില്‍ക്കുകയോ ചെയ്താലുള്ള അവസ്ഥയെന്തായിരിക്കും? സ്‌റ്റേജിലേക്കു പോകാതിരിക്കുന്ന പ്രശ്‌നമില്ലെന്നു ഞാന്‍തീരുമാനിച്ചിരുന്നു.'

ഒരാഴ്ച കഴിഞ്ഞ്, ബോംബ് സ്‌ഫോടനങ്ങളില്‍ബന്ധുക്കളെ നഷ്ടമായവരെയും പരുക്കേറ്റവരെയും സന്ദര്‍ശിക്കാന്‍ശ്രീ. മോദി വീണ്ടും പട്‌നയിലെത്തി.

പട്‌നയില്‍നടന്ന ഹുംകാര്‍റാലി ഒരു വഴിത്തിരിവായാണു കണക്കാക്കപ്പെടുന്നത്. നേതൃപാടവം, അതും ഏറ്റവും വിപരീതമായ സാഹചര്യത്തില്‍എങ്ങനെയായിരിക്കുമെന്ന് ഈ സംഭവം വെളിപ്പെടുത്തി. പരസ്പരം പോരടിക്കാതെ ദാരിദ്ര്യത്തിനെതിരെ പോരാടുക എന്ന സന്ദേശം നൂറു കോടി ഇന്ത്യക്കാരുടെ ഹൃദയങ്ങളില്‍അനുരണനങ്ങള്‍സൃഷ്ടിച്ചു.