ഗുജറാത്തിലെ ജാംനഗര്‍ ജില്ലയില്‍ 2016 ആഗസ്റ്റ് 30 ന് നടന്ന ഒരു പരിപാടിയില്‍ ശ്രീ നരേന്ദ്ര മോദി കാണിച്ച ജാഗ്രത മാധ്യമപ്രവര്‍ത്തകരുടേയും ക്യാമറാമാന്‍മാരുടെയും ജീവന്‍ രക്ഷിച്ചു.

ഗുജറാത്തിലെ സൗരാഷ്ട്ര മേഖലയിലെ ജലദൗര്‍ലഭ്യം പരിഹരിക്കാന്‍ ഉദ്ദേശിച്ച് നടപ്പിലാക്കുന്ന സുപ്രധാന പദ്ധതിയായ സൗനി യുടെ ഉദ്ഘാടനവേളയിലാണ് സംഭവം.

പ്രധാനമന്ത്രിയും ഗുജറാത്ത് മുഖ്യമന്ത്രിയുമടക്കമുള്ളവര്‍ പ്രദര്‍ശന വസ്തുക്കള്‍ വീക്ഷിച്ചശേഷം ഡാമില്‍നിന്ന് ജലം പുറത്തേക്കൊഴുക്കാനുള്ള ബട്ടണ്‍ അമര്‍ത്താന്‍ പോവുകയായിരുന്നു. ജലം താഴോട്ടൊഴുകുന്ന ഭാഗത്ത് ചില ആളുകള്‍ നില്‍ക്കുന്നത് ശ്രീ.മോദിയുടെ ശ്രദ്ധയില്‍പ്പെട്ടു. തങ്ങള്‍ നില്‍ക്കുന്ന സ്ഥലത്തിന്റെ അപകടാവസ്ഥയെക്കുറിച്ച് ക്യാമറാമാന്‍മാര്‍ക്ക് ബോധ്യമുണ്ടായിരുന്നില്ല. ഈ സമയത്താണ് ശ്രീ.മോദി തന്റെ കൈ ഉയര്‍ത്തി, കൈയടിച്ച് ശബ്ദമുണ്ടാക്കി അവരെ അപകടാവസ്ഥ ബോധ്യപ്പെടുത്തുകയും ആ സ്ഥലത്തുനിന്ന് മാറാന്‍ അപേക്ഷിക്കുകയും ചെയ്തത്. ഇത് ശരിയായ സമയത്ത് വിലപ്പെട്ട ജീവനുകള്‍ രക്ഷിച്ചു.

പ്രധാനമന്ത്രി തനിയ്ക്ക് പുതിയൊരു ജീവന്‍ നല്‍കിയെന്ന് വാര്‍ത്താ ഏജന്‍സിയോട് സംസാരിക്കവേ ഒരു ക്യമാറമാന്‍ പറഞ്ഞു.

ശ്രീ. മോദിയുടെ ജാഗ്രത പിന്നീടും നിരവധി അഭിനന്ദനങ്ങള്‍ക്ക് പാത്രമായിട്ടുണ്ട്.

2015 ഏപ്രില്‍ 5 ന് വിജ്ഞാന്‍ഭവനില്‍ മുഖ്യമന്ത്രിമാരുടെയും ചീഫ് ജസ്റ്റിസുമാരുടെയും സമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു പ്രധാനമന്ത്രി. അപ്പോഴാണ് ഒരു ഫോട്ടോഗ്രാഫര്‍ താഴെ വീണത്. അയാള്‍ക്ക് സഹായവുമായെത്തിയത് മറ്റാരുമായിരുന്നില്ല, പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു. ഈ സംഭവ കഥ പോലും വളരെ പ്രശസ്തമായിത്തീര്‍ന്നു.