Central Govt to set up National Academic Depository announced in Budget 2016-17
National Academic Depository to digitally store school learning certificates & degrees

രാജ്യത്ത് ഒരു ദേശീയ അക്കാദമിക വിവരശേഖരം (എന്‍.എ.ഡി) സ്ഥാപിച്ച് പ്രവര്‍ത്തനം ആരംഭിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി.ഡിജിറ്റല്‍ ഇന്ത്യയുടെ ലക്ഷ്യത്തിന് മറ്റൊരു മാനവും വളര്‍ച്ചയും നല്‍കാനുദ്ദേശിച്ചാണ് ഈ തീരുമാനം.

മൂന്നു മാസത്തിനുള്ളില്‍ എന്‍എഡി സ്ഥാപിച്ച് പ്രവര്‍ത്തനം തുടങ്ങും. 2017- 18ല്‍ രാജ്യവ്യാപകമാക്കുകയും ചെയ്യും.

സ്‌കൂള്‍, ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മറ്റ് രേഖകള്‍ തുടങ്ങിയവയ്ക്കുവേണ്ടി സുരക്ഷാനിധിയുടെ മാതൃകയില്‍ ഡിജിറ്റല്‍ ഡെപ്പോസിറ്ററി സ്ഥാപിക്കുമെന്ന് ഈ വര്‍ഷം ഫെബ്രുവരിയില്‍ ധനകാര്യമന്ത്രിയുടെ ബഡ്ജറ്റ് പ്രസംഗത്തില്‍ ഉറപ്പ് നല്‍കിയിരുന്നു.1992ലെ സെക്യൂരിറ്റീസ് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) നിയമത്തിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളായ എന്‍എസ്ഡിഎല്‍ ഡാറ്റാബേസ് മാനേജ്‌മെന്റ് ലിമിറ്റഡ് (എന്‍ഡിഎംഎല്‍), സിഡിഎസ്എല്‍ വെഞ്ച്വേഴ്‌സ് ലിമിറ്റഡ് (സിവിഎല്‍) എന്നിവയായിരിക്കും എന്‍എഡിയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തുക.

കമ്പ്യൂട്ടറില്‍ അപ്‌ലോഡ് ചെയ്യുന്ന വിവരങ്ങളുടെ ആധികാരികതയുടെ കാര്യത്തില്‍ അക്കാദമിക സ്ഥാപനങ്ങള്‍ക്കായിരിക്കും ഉത്തരവാദിത്തം. എന്‍എഡിയില്‍ ഉള്ള വിവരങ്ങളുടെ സത്യസന്ധത അത് ഉള്‍ക്കൊള്ളിക്കുന്നവര്‍ ഉറപ്പുവരുത്തും.വിദ്യാഭ്യാസ സ്ഥാപനങ്ങള്‍,ബോര്‍ഡുകള്‍, യോഗ്യതാനിര്‍ണയ സ്ഥാപനങ്ങള്‍, വിദ്യാര്‍ത്ഥികള്‍, ബാങ്കുകള്‍,തൊഴില്‍ ദാതാക്കളായ കമ്പനികള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, അക്കാദമിക സ്ഥാപനങ്ങള്‍ എന്നിവരെ എന്‍എഡി രജിസ്റ്റര്‍ ചെയ്യും. അക്കാദമിക രേഖയുടെ അച്ചടിച്ച പകര്‍പ്പ് വിദ്യാര്‍ത്ഥികള്‍ക്കും മറ്റ് ഉപയോക്താക്കള്‍ക്കും നല്‍കും.അംഗീകൃത ഉപയോക്താവ് ആവശ്യപ്പെട്ടാല്‍ അന്നുതന്നെ അക്കാദമിക രേഖകള്‍ എന്‍എഡി ഓണ്‍ലൈനില്‍ പരിശോധിച്ച് ഉറപ്പുവരുത്തും.അക്കാദമിക രേഖകളില്‍ പ്രവേശിക്കാനുള്ള അഭ്യര്‍ത്ഥന,ഉദാഹരണത്തിന് ഏതെങ്കിലും പ്രാഗത്ഭ്യമുള്ള തൊഴില്‍ദാതാവിന് പരിശോധിക്കണമെങ്കില്‍,അല്ലെങ്കില്‍ അക്കാദമിക സ്ഥാപനത്തിന് പരിശോധിക്കണമെങ്കില്‍ വിദ്യാര്‍ത്ഥിയുടെ സമ്മതത്തോടെ മാത്രമേ അനുമതി നല്‍കുകയുള്ളു.

വിവരങ്ങളുടെ ആധികാരികത, വസ്തുനിഷ്ഠത, രഹസ്യസ്വഭാവം എന്നിവ എന്‍എഡി നിലനിര്‍ത്തും. വിവരശേഖരത്തിലെ ഉള്ളടക്കം കാര്യക്ഷമമായി കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന വിധം അക്കാദമിക സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, യോഗ്യതാ നിര്‍ണയ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് പരിശീലനം നല്‍കുകയും പ്രവര്‍ത്തി ലഘൂകരിച്ചുകൊടുക്കുകയും ചെയ്യും.