രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയത്തിനുള്ള മറുപടിയിയായി പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്സഭയിൽ ചൊവ്വാഴ്ച സംസാരിച്ചു. ചരിത്രം പുസ്തകങ്ങളിൽ കുടുങ്ങിക്കിടന്നാൽ അതിന് സമൂഹത്തിന് പ്രചോദനമാകാനാവില്ലെന്ന് അദ്ദേഹം തൻ്റെ പ്രസംഗത്തിൽ പറഞ്ഞു. ഓരോ കാലഘട്ടത്തിലും ചരിത്രം പുനരാവർത്തിക്കാനുള്ള ശ്രമമുണ്ടായിട്ടുണ്ട്. “കോൺഗ്രസ് ജനിക്കുന്നതിനുമുമ്പ് 1857-ലെ സ്വാതന്ത്ര്യസമരത്തിൽ ജനങ്ങൾ ദേശത്തിനുവേണ്ടി അവരുടെ ജീവൻ കൊടുത്തിട്ടുണ്ട്. താമര അന്നുമുണ്ടായിരുന്നു, ഇന്നുമുണ്ട്,” എന്നദ്ദേഹം പറഞ്ഞു.
Login or Register to add your comment