മുഖ്യമന്ത്രിയാവുന്നതിനും പ്രധാനമന്ത്രിയാവുന്നതിനും മുമ്പേ നരേന്ദ്ര മോദി നവീനാശയങ്ങളുള്ള ഒരു സംഘാടകന്‍ ആയിരുന്നു എന്നത് ഏവര്‍ക്കും അറിയുന്ന കാര്യമാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുതല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പുവരെയുള്ളവയുടെ സംഘാടനത്തില്‍ അദ്ദേഹം വ്യാപൃതനായിരുന്നു.

ഗുജറാത്തില്‍ ബി.ജെ.പിയുടെ സുപ്രധാന അംഗമായിരിക്കെ ബി.ജെ.പിയെ 1980 കളില്‍ അഹ്മദാബാദ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സഹായിച്ചതോടെയാണ് അദ്ദേഹത്തിന്റെ സംഘാടന പാടവം ഏറ്റവും നന്നായി മനസ്സിലാവുന്നത്.

അദ്ദേഹത്തിന്റെ സംഘാടനരീതിയിലെ നവീനത്വം രണ്ടു കാര്യങ്ങളിലാണ് ശ്രദ്ധയൂന്നിയിരുന്നത്. കൃത്യമായ ജോലി വിഭജനം വഴി ഓരോ കാര്യകര്‍ത്താവിനും ഒരു ലക്ഷ്യവും ഓരോ ലക്ഷ്യത്തിനും അതോടു ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ ഒരു കാര്യകര്‍ത്താവിനെയും നിയോഗിച്ചു. രണ്ടാമത്തെ കാര്യം പ്രചാരണവുമായി ഒരു വൈകാരിക ബന്ധം സ്ഥാപിക്കലായിരുന്നു. നഗരത്തോടും അവിടുത്തെ ഭരണത്തോടും ഒരു ഉടമസ്ഥാവകാശം സൃഷ്ടിച്ചുകൊണ്ടാണ് ഈ  വൈകാരികമായ ബന്ധം അദ്ദേഹം സ്ഥാപിച്ചത്.

ആളുകളെ സംഘടിപ്പിക്കുവാന്‍ കാര്യകര്‍ത്താക്കള്‍ക്കും ജനങ്ങള്‍ക്കുമായി 1000 കമ്യൂണിറ്റി ലെവല്‍ ഗ്രൂപ്പ് യോഗങ്ങള്‍ സംഘടിപ്പിച്ചത് ആ പ്രചാരണത്തിന്റെ സവിശേഷതയായിരുന്നു. ഈ കമ്യൂണിറ്റി ലെവല്‍ യോഗങ്ങള്‍ക്കു മുന്നോടിയായി 100 കാര്യകര്‍ത്താ വളന്റിയര്‍മാര്‍ക്കായി അദ്ദേഹം ഒരു പരിശീലന പരിപാടി നടത്തി. കമ്യൂണിറ്റി ലെവല്‍ ഗ്രൂപ്പ് യോഗങ്ങളില്‍ കാര്യകര്‍ത്താക്കള്‍ എന്താണ് ചെയ്യേണ്ടതെന്നും എന്തൊക്കെ പ്രശ്‌നങ്ങളിലേക്കാണ് ശ്രദ്ധ ചെലുത്തേണ്ടതെന്നും എന്തൊക്കെ വാദഗതികള്‍ അവതരിപ്പിക്കാം എന്നുമുള്ള പരിശീലനമാണ് നല്‍കിയത്.

തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഇത് നൂതനവും ഉത്കര്‍ഷേച്ഛ നിറഞ്ഞതുമായ ഒരു ചുവടുവെപ്പായിരുന്നു.

25 മുതല്‍ 30 വരെ പൗരന്‍മാര്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു കമ്യൂണിറ്റി ലെവല്‍ ഗ്രൂപ്പ് യോഗങ്ങള്‍. അവിടെ നന്നായി പ്രസംഗിക്കുന്നവരെക്കൊണ്ട് നഗരത്തിലെ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിപ്പിക്കും. ഈ പ്രക്രിയയില്‍ വനിതകളെ ഭാഗഭാക്കാക്കാന്‍ വനിതാ ഗ്രൂപ്പുകളുടെ യോഗം ഉച്ചക്കുശേഷം രണ്ടുമണിക്കാക്കി. മുനിസിപ്പല്‍ പ്രചാരണത്തിനായി എത്താന്‍ അടല്‍ ബിഹാരി വാജ്‌പേയ്ജിയെ വരെ പ്രേരിപ്പിക്കാന്‍ അദ്ദേഹത്തിനായി.

സംഘാടനത്തോടുള്ള നരേന്ദ്ര മോദിയുടെ സവിശേഷമായ സമീപനത്തെക്കുറിച്ച് ചിലത് പറയാനുണ്ട്. സുസംഘടിതമായ വളന്റിയര്‍ പരിശീലനം, പ്രാദേശികമായ വൈകാരിക ഭാവത്തോടെ വളന്റിയര്‍മാരെ ഒരുമിച്ചുകൂട്ടല്‍ എന്നിവ അഹ്മദാബാദ് മുനിസിപ്പില്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കനൂകൂലമായ സാഹചര്യമൊരുക്കി. പ്രാദേശികതലത്തില്‍ ശ്രദ്ധയൂന്നിക്കൊണ്ട് സംസ്ഥാനമൊട്ടാകെ സംഘാതന്‍ സംഘടിപ്പിക്കുന്നതിനുള്ള പ്രതീകമായി നരേന്ദ്ര മോദി മാറി.

ഈ കൃത്യത ഓരോ തെരഞ്ഞെടുപ്പ് കഴിയുംതോറും ആവര്‍ത്തിച്ചു. അത് ഒരു ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ഗുജറാത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിലും 2001 ല്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇറങ്ങിയപ്പോഴും ആവര്‍ത്തിച്ചു. ജനങ്ങളുമായി ബന്ധപ്പെടാനും അവരുടെ ആവശ്യങ്ങളും അഭിലാഷങ്ങളും മനസ്സിലാക്കാനുമുള്ള അദ്ദേഹത്തിന്റെ കഴിവ് ഏറെ പ്രയോജനം ചെയ്തു.