ഇന്ത്യയെ മാലിന്യമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ സ്വച്ഛ് ഭാരത് പ്രസ്ഥാനത്തിനു തുടക്കമിട്ടത് കോടിക്കണക്കിനു ജനങ്ങളുടെ ജീവിതത്തിനു ഗുണകരമായിട്ടുണ്ട്.
2014 ഓഗസ്റ്റ്15ന് ചുവപ്പ് കോട്ടയിൽ തന്റെ സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ ഇ- താദ്യമായി ഒരു ഇന്ത്യന്‍പ്രധാനമന്ത്രി ശുചിത്വത്തെക്കുറിച്ചു പരാമര്‍ശിച്ചു. സ്വച്ഛ് ഭാരത് യാഥാര്‍ഥ്യമാക്കാനുള്ള ശ്രമങ്ങള്‍ക്ക് ഉണര്‍വേകാന്‍ആ വര്‍ഷം ഒക്ടോബര്‍രണ്ടിനു പ്രധാനമന്ത്രി തന്നെ ചൂലുമായി ശുചീകരണത്തില്‍ഏര്‍പ്പെടുകയും ചെയ്തു. പല തവണ ശുചിത്വത്തെക്കുറിച്ചു പറഞ്ഞിട്ടുള്ള അദ്ദേഹം അതു പൊതുജനശ്രദ്ധയില്‍കൊണ്ടുവരാനും ശ്രമിച്ചു. ഔദ്യോഗിക പരിപാടികളിലും രാഷ്ട്രീയ റാലികളിലും ശുചിത്വമെന്ന വിഷയം പ്രധാനമന്ത്രി എന്നും പരാമര്‍ശിക്കുന്നു.
സമൂഹത്തിന്റെ എല്ലാ തുറകളിലും ഉള്ളവര്‍സമാനതകളില്ലാത്ത ആവേശത്തോടെ സ്വച്ഛ് ഭാരത് പ്രസ്ഥാനത്തെ പിന്തുണയ്ക്കുന്നുവെന്നതില്‍അദ്ഭുതപ്പെടാനില്ല. മാധ്യമങ്ങളും ഈ നീക്കത്തെ പിന്തുണച്ചിട്ടുണ്ട്.
സ്വച്ഛ് ഭാരത് പ്രസ്ഥാനവും പ്രധാനമന്ത്രിയുടെ വാക്കുകളും എങ്ങനെ രാഷ്ട്രത്തെ സ്വാധീനിച്ചു എന്നത് ചന്ദ്രകാന്ത് കുല്‍ക്കര്‍ണിയുടെ ചെയ്തികളില്‍നിന്ന് വ്യക്തമാകും.
മധ്യവര്‍ഗ കുടുംബത്തില്‍പെട്ട മുന്‍ഗവണ്‍മെന്റ് ജീവനക്കാരനായ ചന്ദ്രകാന്ത് കുല്‍ക്കര്‍ണിക്ക് പ്രതിമാസം 16,000 രൂപ പെന്‍ഷന്‍ലഭിക്കും. സ്വച്ഛ് ഭാരത് പ്രസ്ഥാനത്തില്‍ആകൃഷ്ടനായ അദ്ദേഹം പ്രതിമാസം 5,000 രൂപ സ്വച്ഛ് ഭാരത് പ്രസ്ഥാനത്തിനായി മാറ്റിവെക്കാന്‍തീരുമാനിച്ചു. എന്നു മാത്രമല്ല, വരുന്ന 52 മാസങ്ങളിലേക്ക് അതതു മാസത്തെ തീയതി കുറിച്ച് ചെക്കുകള്‍ഒപ്പിട്ടുനല്‍കുകയും ചെയ്തു.
ഒരു പെന്‍ഷന്‍കാരന്‍തന്റെ വരുമാനത്തിന്റെ മൂന്നിലൊന്ന് സ്വച്ഛ് ഭാരതിനായി മാറ്റിവെക്കാന്‍തയ്യാറാകുന്നു. പ്രധാനമന്ത്രിയുടെ വാക്ക് ജനമനസ്സുകളില്‍എത്രത്തോളം വിശ്വാസം സൃഷ്ടിച്ചിട്ടുണ്ടെന്നും രാഷ്ട്രത്തെ പുരോഗതിയിലേക്കു നയിക്കുന്നതില്‍തങ്ങള്‍വഹിക്കേണ്ട പങ്ക് പൗരന്‍മാര്‍എത്രത്തോളം തിരിച്ചറിയുന്നു എന്നും ഇതു വ്യക്തമാക്കുന്നു. മാലിന്യമുക്തമായ ഇന്ത്യ സൃഷ്ടിക്കുന്നതിനായി ജനങ്ങള്‍എത്രത്തോളം ഐക്യത്തോടെയാണു മുന്നോട്ടു വരുന്നത് എന്നുചൂണ്ടിക്കാട്ടാന്‍ഇത്തരത്തിലുള്ള എത്രയോ സംഭവങ്ങളാണു ശ്രീ. മോദി പങ്കുവെക്കുന്നത്. അദ്ദേഹത്തിന്റെ മിക്ക 'മന്‍കീ ബാത്ത്' പ്രഭാഷണങ്ങളിലും ശുചിത്വത്തിന്റെ ഇത്തരത്തിലുള്ള ഓരോ ഉദാഹരണങ്ങള്‍ഉണ്ടാകും.
ഇന്ത്യയുടെ വളര്‍ച്ചയെ പ്രോല്‍സാഹിപ്പിക്കും വിധം ശുചിത്വപ്രസ്ഥാനം സൃഷ്ടിക്കുന്നതില്‍ പ്രാധാനമന്ത്രിയെന്ന നിലയിൽ ശ്രീ.മോദി വിജയിച്ചിട്ടുണ്ട്.